എന്നെക്കുറിച്ച്

My photo
തൃശ്ശുര്‍, India
വ്യത്യസ്തത ഇഷ്ടപെടുന്ന ഒരു പാവം ഭയങ്കരി. നല്ല ചൂട്കഞ്ഞിയും ചമ്മന്തിയും ഇത്തിരി കടുമാങ്ങ അച്ചാറും തരാമെന്ന് പറഞ്ഞാല്‍ സന്തോഷായി...അതുകൊണ്ട് തന്നെ, ഇടയ്ക്കൊക്കെ പനി വരുന്നതും ഇഷ്ടമുള്ള കാര്യമാണേ! സാമാന്യം ഭേദപ്പെട്ട വേഷവിധാനമെങ്കിലും, ജാടയില്ല കേട്ടോ. സമയമുണ്ടെങ്കില്‍ എന്‍റെ മനോഹരതീരത്തേയ്ക്ക് വരൂ.. അല്പം വിശ്രമിച്ചു പോകാം. അയ്യോ ..ചുമ്മാതങ്ങു പോവല്ലേ എന്‍റെ ആതിഥേയത്വം എങ്ങേനെയുണ്ടെന്നു അഭിപ്രായം പറഞ്ഞിട്ട് പോകു ...

Wednesday, January 19, 2011

പേനയും ബുക്കും ഉപയോഗിക്കു ബോധക്കേട് ഒഴിവാക്കു...


എന്തൊരു തൊന്തരവേ....


എഴുതി സൂക്ഷിക്കലല്ല സേവ് ചെയ്യലാണ് പഥ്യം..
കത്ത് വിടാന്‍ വയ്യ- 
എസ്‌  എം എസ് വിടുന്നതല്ലേ പത്രാസ്സു..
കണക്കു ബൂക്കെന്തിനാ -കമ്പ്യുട്ടറുണ്ടല്ലോ!
ചിന്തകള്‍ കണ്‍വര്‍ട്ട് ചെയ്യുന്ന പഴഞ്ചന്‍ ഉപകരണത്തിന് ( മനസ്സിന്)
മൂല്യച്യുതി !
സേവ് ചെയ്യലിന്റെ മഹത്വം പറയട്ടെ-
മൊബൈലെന്ന കുന്ത്രാണ്ടം സമരം പ്രഖ്യാപിച്ചപ്പോള്‍ 
സേവിക്കല്‍ എല്ലാം ഡിലീറ്റ് കുഴിയിലേയ്ക്ക് 
മൂക്കും കുത്തി വീണു.
ഒരൊറ്റയാളെ  വിളിക്കാന്‍  നോ ...രക്ഷ !
ബുക്കും പേനയും പരിഹസിക്കുന്നു-
-വന്ന വഴി മറക്കരുത് മാക്രികളെ...
പറയുന്നത് മറ്റൊന്നും കൊണ്ടല്ല-
-സജീവ്‌ സാറിന്റെ മൊബൈല്‍ contacts ബ്ലും ....
ആള്‍ ബോധാരഹിതനാണ്...


15 comments:

 1. ഇടയ്ക്ക് ഒരു വിശ്രമം ആവശ്യം ആണല്ലോ ?ഇത് ഒന്നും ഇല്ലാതെ ഇരുന്ന കാലം എത്ര നല്ലതായിരുന്നു .......

  ReplyDelete
 2. ഇപ്രാവശ്യം എന്തായാലും സംഭവം പെട്ടെന്ന് മനസ്സിലായി... അല്ലെങ്കിലേ സജീവ്‌ഭായിയെ വിളിച്ചാല്‍ കിട്ടാന്‍ പാടാണ്‌... അപ്പോള്‍ പിന്നെ ഇനിയത്തെ കാര്യം പറയാനുണ്ടോ...

  കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌ ഡിസ്ക്‌ വല്ലതുമാണോ അടിച്ചു പോയത്‌ എന്ന് ഭയന്ന് വായിച്ച്‌ വന്ന് അവസാനം എത്തിയപ്പോഴാ സമാധാനമായത്‌... എങ്കില്‍ ബോധരഹിതനാകുന്നത്‌ ഞാനാകുമായിരുന്നേനെ... ഹ ഹ ഹ...

  ഗുണപാഠം : മാക്രികളേ... വീണ്ടും കടലാസിലേക്കും പേനയിലേക്കും മടങ്ങിപ്പോകൂ... (സജീവ്ഭായിയുടെ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ തന്നെ എഴുതി വച്ചിട്ടെയുള്ളൂ ഇനി ബാക്കി കാര്യം).

  ReplyDelete
 3. ശ്ശോ കഷ്ടമായിപ്പോയി !!
  പക്ഷെ പേനയും പേപ്പറും എന്തിനാ ?
  കോണ്ടാക്റ്റ് ലിസ്റ്റ് കംബ്യുട്ടരില്‍ ബാക്ക് അപ് എടുത്തു വയ്ക്കണ്ടായിരുന്നോ ?
  എന്നിട്ട് വല്ല ഗൂഗിള്‍ ഡോക്സിലും ഓണ്‍ലൈന്‍ ആയി സുക്ഷിച്ചാല്‍ പോരായിരുന്നോ.
  എന്താണേലും സുക്ഷിച്ചാല്‍ ദുഖിക്കേണ്ട .

  ReplyDelete
 4. പദ്യായിട്ടോ,ഗദ്യായിട്ടോ,മംഗ്ലീഷായിട്ടൊ അലക്കി പൊളിച്ചു അല്ലേ

  ReplyDelete
 5. മുകളില്‍, mr .ചാര്‍ളി പറഞ്ഞതു കാര്യമാക്കണ്ട.
  ഒരു ഇലക്ട്രോണിക് വസ്തുവിനെയും വിശ്വസിക്കാന്‍ വയ്യ.
  പേനയും പേപ്പറും അത്രമോശം വസ്തുക്കളാണോ?
  വന്നവഴി മറക്കണ്ട... അല്ലെങ്കില്‍ ബോധക്കേടു വരും
  ഹി ഹി ഹി

  ReplyDelete
 6. റാംജി എഴുതി വെയ്ക്കുമെന്ന് എനിക്കു ഉറപ്പാണ്‌.
  പ്രത്യേകിച്ച് സജീവ് ഭായിയുടെ...

  ReplyDelete
 7. നിലാമഴേ... ബ്ലോഗില്‍ സജ്ജീവമാകാന്‍ തീരുമാനിച്ചു അല്ലെ..നന്നായി

  ഏന്തായാലും "വന്നവഴി മറന്നതുകൊണ്ടല്ലെ മാക്രി ഇങ്ങിനെയൊക്കെ സംഭവിച്ചത്‌ " എന്നൊന്നും പറഞ്ഞ്‌ ഇപ്പോള്‍ സജീവ്‌സാറിന്റെ അടുത്തേയ്ക്ക്‌ ചെല്ലാതിരിയ്ക്കുന്നതാണ്‌ ബുദ്ധി...

  മൂപ്പരിപ്പോള്‍ ടെന്‍ഷനടിച്ച്‌ ക്ലയന്റ്‌സിന്റെ നമ്പറുകള്‍ ഒപ്പിച്ചെടുക്കുന്ന തിരക്കിലായിരിയ്ക്കും"

  പിന്നെ എത്ര എഴുതിവെച്ചാലും,.. കണക്കുപുസ്തകം സൂക്ഷിച്ചാലും ഒരഗ്നിബാധയില്‍, മലവെള്ളപ്പാച്ചില്‍, അല്ലെങ്കില്‍ കുസൃതിയായ മകന്റെ കയ്യിലെ പട്ടത്തിന്റെ രൂപത്തില്‍ നഷ്ടപ്പെട്ടു പോകാനുള്ള ചാന്‍സില്ലെ അവിടെയാകുമ്പോഴും...

  മുട്ട ഒരേകുട്ടയില്‍ സൂക്ഷിയ്ക്കാതെ പലകുട്ടകളില്‍ സൂക്ഷിയ്ക്കണം എന്നു പറയാറില്ലെ, അതുപോലെ പേനയും ഡയറിയും കമ്പ്യൂട്ടറും, അങ്ങിനെ കിട്ടാവുന്ന ആധുനികവും അല്ലാത്തതുമായ എല്ല സംവിധാനങ്ങളും ഉപയോഗിയ്ക്കണം.. പ്രത്യേകിച്ചും ഔദ്യോഗികരേഖകളാവുമ്പോള്‍...

  പിന്നെ മനസ്സ്‌ അതല്ലെ ഏറ്റവും നല്ല പേര്‍സണല്‍ ഡാറ്റ സ്റ്റോറേജ്‌ സെന്റര്‍..അവിടെ വളരെ കുറച്ചു കാര്യങ്ങള്‍ മാത്രം സ്റ്റോര്‍ ചെയ്യാന്‍ പഠിയ്ക്കുക..ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങള്‍ മാത്രം...ഒരുപാടു കാര്യങ്ങള്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ച്‌, വൈറസുകയറ്റി മനസ്സിനെ കലുഷിതമാകാന്‍ അനുവദിയ്ക്കാതെ സ്വതന്ത്രമാക്കി, ചിന്തകളെ ചിന്തേരിട്ടുമിനുക്കി വരമൊഴികളാക്കി മാറ്റി ബ്ലോഗിലേയ്ക്കു പകര്‍ത്തുക...ഏറ്റവും സെയിഫ്‌ ആയി ഡാറ്റ സൂക്ഷിയ്ക്കാന്‍ പറ്റിയ സ്ഥലമാണ്‌ ബൂലോകം....ആരൊക്കെ വായിച്ചു,.. ആരൊക്കൊ വായിച്ചില്ല എന്നതിലുപരി....എഴുതിയതെല്ലാം ഒരു ബാങ്ക്‌ ലോക്കറിലെന്നപോലെ സുരക്ഷിതമായി സൂക്ഷിയ്ക്കാന്‍ പറ്റിയ സ്ഥലം......

  എഴുതുക കൂടുതല്‍ എഴുതുക...ആശംസകള്‍....

  ReplyDelete
 8. നീലതാമരക്ക് നന്ദി...
  ആദ്യത്തെ കൊച്ചു പോസ്റ്റ്‌ വളരെ ഇഷ്ടം ആയി...ഞാന്‍
  മിടുക്കന്‍ എന്ന് അഹങ്കരിച്ചു 10 വര്‍ഷം ഞാന്‍ സൂക്ഷിച്ച
  ഒരു ഡിജിറ്റല്‍ ഡയറിയില്‍ നിന്നും ഒരു ഒരു ദിവസം കൊണ്ടു എല്ലാം
  അടിച്ചു പോയപ്പോള്‍ ഞാന്‍ ബോധം കെട്ടില്ല. കരഞ്ഞില്ല.പക്ഷെ
  ഒരു 15 മിനിറ്റ് നേരം ഞാന്‍ ആരോടും ഒന്നും മിണ്ടിയില്ല .വെറുതെ
  കിടന്നു.കട്ടിലില്‍.എന്‍റെ ശൂന്യതയുടെ ആഴം അളക്കാന്‍ അറിയാതെ.ഇന്നും
  ഞാന്‍ പറയും വിശ്വസിക്കരുത് ഈ മാരണങ്ങളെ എന്ന്..തെല്ലും നമ്പാന്‍
  കൊള്ളാത്ത വര്‍ഗം..വെറുതെ ആണോ താളി ഓല ‍ഗ്രന്ഥങ്ങള്‍ സൂക്ഷികേണ്ട
  വിധം കൂടി എഴുതി വെച്ചിട്ട് പൂര്‍വികര്‍‍ മറഞ്ഞത് ...???

  ഒന്ന് ഓടിച്ചു വായിച്ചു.രാത്രി ഒരു മണിക്ക് അതില്‍ കൂടുതല്‍ കഴിയില്ല.
  ഗ്രഹാതുരത്വം പല പോസ്റ്റ്‌ ആകാമായിരുന്നു....വീണ്ടും വരാം.ആശംസകള്‍..

  ReplyDelete
 9. ആദ്യമായാണ് ഇവിടെ വരുന്നത്. സത്യത്തില്‍ ഒട്ടേറെ കാലമായി പേനയും ബുക്കുമൊക്കെ ഉപയോഗിച്ചിട്ട്. കൈയെഴുത്ത് തന്നെ ഇപ്പോള്‍ ഏത് കോലത്തിലാണാവോ.. എന്തായാലും ഇന്നൊന്ന് ശ്രമിച്ചുനോക്കട്ടെ..

  എഴുത്ത് കൊള്ളാം. അല്പം കൂടെ തേച്ചുമിനുക്കിയെടുക്കൂ.

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. നീലത്താമരക്ക് നന്ദി.ഇവിടെ വരാന്‍ അവസരമൊരുക്കിയതിന്.
  എഴുത്തിന്‍റെ രീതി വളരെ ഇഷ്ടപ്പെട്ടു.
  ബുക്കെഴുത്തൊന്നും ഇപ്പൊ തീരെ ഇല്ല.
  നേരെ ന്യൂ പോസ്റ്റ്‌ ക്ലിക്കി എഴുതാനുള്ളത് എഴുതി,
  എഡിറ്റ് പേജില്‍ കുറെ അങ്കം വെട്ടി,, അങ്ങനെയൊക്കെയാണ് എഴുത്ത്‌.
  കാലം പോയ പോക്കേയ്..

  ReplyDelete
 12. ഈ അനുഭവമുള്ളതുകൊണ്ട് രസിച്ച് വായിച്ചു.

  ReplyDelete
 13. onnu sreddikku sahrudayare...njan neelathamara alla. - nilamazha .thettu thiruthumallo

  ReplyDelete
 14. എന്റെ ലോകവും പ്രവാസിനിയും നന്ദി പറഞ്ഞത്‌ നീലത്താമരയാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ടല്ല നിലാമഴ... അവര്‍ ഇവിടെയെത്തിയതിനു പിന്നിലെ രഹസ്യം അറിയാന്‍ ഇവിടെ സന്ദര്‍ശിക്കുക.

  ReplyDelete
 15. നമ്മള്‍ ഓര്‍ത്തുവെക്കാന്‍ പോലും മറന്നുപോയവരാണ്.
  :)

  (ഞാനും നീലത്താമര വഴിയാണ് ഇവിടെയെത്തിയത്.)

  ReplyDelete