എന്നെക്കുറിച്ച്

My photo
തൃശ്ശുര്‍, India
വ്യത്യസ്തത ഇഷ്ടപെടുന്ന ഒരു പാവം ഭയങ്കരി. നല്ല ചൂട്കഞ്ഞിയും ചമ്മന്തിയും ഇത്തിരി കടുമാങ്ങ അച്ചാറും തരാമെന്ന് പറഞ്ഞാല്‍ സന്തോഷായി...അതുകൊണ്ട് തന്നെ, ഇടയ്ക്കൊക്കെ പനി വരുന്നതും ഇഷ്ടമുള്ള കാര്യമാണേ! സാമാന്യം ഭേദപ്പെട്ട വേഷവിധാനമെങ്കിലും, ജാടയില്ല കേട്ടോ. സമയമുണ്ടെങ്കില്‍ എന്‍റെ മനോഹരതീരത്തേയ്ക്ക് വരൂ.. അല്പം വിശ്രമിച്ചു പോകാം. അയ്യോ ..ചുമ്മാതങ്ങു പോവല്ലേ എന്‍റെ ആതിഥേയത്വം എങ്ങേനെയുണ്ടെന്നു അഭിപ്രായം പറഞ്ഞിട്ട് പോകു ...

Friday, October 30, 2009

വിരഹത്തില്‍ നിന്നും ഉരുത്തിരിഞ്ഞ എന്‍റെ പ്രിയ വരികള്‍

നിനക്കായ്‌...

നിന്‍ മൂക ചേതന ഹൃദയത്തിലേറ്റുന്ന ശരപന്ജരത്തിലെ പക്ഷി ഞാന്‍;
നിന്‍ മന്ദഹാസ മലര്‍ മുകുളങ്ങളെ ചുംബിച്ചുണര്‍ത്തുന്ന പുലര്‍ മഞ്ഞുതുള്ളി ഞാന്‍
നിന്‍ തപ്ത നിശ്വാസമുയിരോട് ചേര്‍ക്കുന്ന പൊന്‍ മണി തെന്നലായ്‌
നിന്‍ മൌനനൊമ്പരമലിയിച്ചു ചേര്‍ക്കുന്ന വര്‍ഷ ബാഷ്പമായ്‌
കോടി യുഗങ്ങള്‍ക്കു സാക്ഷ്യം വഹിക്കിലും
നിന്‍ പ്രേമ ഭിക്ഷയ്ക്കു നീറിയെരിയുന്ന തിരിനാളമാണെന്‍റെ ജന്‍മം


നീല ശൈലങ്ങള്‍ തന്‍ ചാരത്തു പൂവിടും
നീര്‍മാതള ചോട്ടിലെന്നെ തനിച്ചാക്കി
നീറുമെന്‍ പ്രാണന്‍ ചവിട്ടി മെതിച്ചുകൊണ്ടെങ്ങു നീ പോകുന്നു കണ്ണാ?

നിന്നെ കണികണ്ടുണര്‍ന്നീ ടാനാവാത്തൊരുഷസ്സും എനിക്കിനി വേണ്ട!
നിന്‍ സ്നേഹ വായ്പില്‍ തളര്‍ന്നുറങ്ങീടാത്ത നിശയും നിരര്‍ത്ഥകം !
നിന്‍മൃദു സ്പര്‍ശത്തില്‍ ഇളകിത്തുടികാത്തോ -
രെന്‍ മേനിയെന്തിനായ്‌ കാത്തു വെയ്ക്കുന്നു ഞാന്‍..?!
നിന്നാത്മസൌരഭമില്ലെങ്കിന്നെന്‍റെ ജീവിത താളമപൂര്‍ണ്ണം ..!

എന്നെയും എന്നിലെ മോഹങ്ങളും മലര്‍ -
ഹാരമായ്‌ തീര്‍ത്തു നിന്‍ മാറത്തിടട്ടെ ഞാന്‍?
ഒരു പുഷ്പമെങ്കിലും വാടാതെ കാത്തെ-
ന്‍റെ പ്രണയം പവിത്രമായ്‌ തീര്‍ക്കുമോ കണ്ണാ..?!

13 comments:

 1. neermathalathinte chottil thanchu nilkunna kamuki, sarapnjarathile pakshi atrem prayogangal ishtappetttu.
  but mothathil kavitha angadu pora..
  onnum vicharikkaruth.
  aduthakalatahayi vayana kuravanalle?...

  ReplyDelete
 2. wwwwwwaaaaaaaaaawwwwwwwwww super

  ReplyDelete
 3. PRANAYAM PAVITHRAMANU.ATHU ENNUM PAVITHRAMANU.

  ReplyDelete
 4. fine post
  veedanayude mullukal mathramanalloo varikalil....

  ReplyDelete
 5. Nannayirikkunnu....enikku kavithakal valare ishtamaanu....avayil onnayi maari ente priya snehithayude kavitha..
  continue cheyyanam.

  ReplyDelete
 6. ഇന്ന് ഈ പോസ്റ്റ്‌ എന്‍റെ കണ്ണില്‍ പെട്ടു .അതിന്‌ കാരണം ഓര്‍ക്കുട്ടില്‍ കണ്ട ഒരു testimonial ആണ് .ഇവിടെ വന്നു രണ്ട് പോസ്റ്റ്‌ വായിച്ചു .....പ്രൊഫൈല്‍ വാചകം എല്ലാം കൊള്ളാം .ബ്ലോഗ്‌ ,ജാലകം ,ചിന്ത അവിടെ ഒക്കെ പോസ്റ്റ്‌ ചെയൂ .എഴുതാതെ ഇരിക്കരുത് .എല്ലാ വിധ ആശംസകളും ....

  ReplyDelete
 7. ഈ ഭൂമിയില്‍ നിന്നു പോയവരെയും ഇനി വരാനിരിക്കുന്നവരെയും ഓര്‍മ്മപ്പെടുത്തുന്നു - ഞാനും ഇവിടെ ജീവിച്ചിരുന്നു !

  വല്ലാതെ മനസ്സില്‍ തട്ടി .

  ജീവനില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട് ,
  ഒരിക്കലും മരണമില്ലാതെ മനസ്സില്‍ ജീവിക്കുന്ന വാചകം.

  എഴുത്ത് നന്നായി ആശംസകള്‍.
  http://ashrafchemmad.blogspot.com/2010/12/blog-post.html

  ReplyDelete
 8. സാഹിത്യത്തോട് അത്ര സ്നേഹം ഇല്ലെങ്കിലും ...വയലാര്‍ ന്‍റെ വരികളിലെ അര്‍ത്ഥ സമ്പന്നതയെ ഓര്‍ത്തു അത്ഭുതപെടാറുണ്ട്........
  ശ്രീജയുടെ നല്ല വരികളും ഒരു കുളിര്‍ കാറ്റായി കടന്നു പോകുന്നപോലെ ..വന്നവര്‍ക്കും വരുന്നവര്‍ക്കും മനസ്സില്‍ വിരുന്നൊരുക്കുന്ന കൂട്ടുകാരിക്ക് ആശംസകള്‍ ള്‍

  ReplyDelete