എന്നെക്കുറിച്ച്

My photo
തൃശ്ശുര്‍, India
വ്യത്യസ്തത ഇഷ്ടപെടുന്ന ഒരു പാവം ഭയങ്കരി. നല്ല ചൂട്കഞ്ഞിയും ചമ്മന്തിയും ഇത്തിരി കടുമാങ്ങ അച്ചാറും തരാമെന്ന് പറഞ്ഞാല്‍ സന്തോഷായി...അതുകൊണ്ട് തന്നെ, ഇടയ്ക്കൊക്കെ പനി വരുന്നതും ഇഷ്ടമുള്ള കാര്യമാണേ! സാമാന്യം ഭേദപ്പെട്ട വേഷവിധാനമെങ്കിലും, ജാടയില്ല കേട്ടോ. സമയമുണ്ടെങ്കില്‍ എന്‍റെ മനോഹരതീരത്തേയ്ക്ക് വരൂ.. അല്പം വിശ്രമിച്ചു പോകാം. അയ്യോ ..ചുമ്മാതങ്ങു പോവല്ലേ എന്‍റെ ആതിഥേയത്വം എങ്ങേനെയുണ്ടെന്നു അഭിപ്രായം പറഞ്ഞിട്ട് പോകു ...

Thursday, January 13, 2011

ഗന്ധര്‍വ്വനെ പ്രണയിച്ച കന്യകയുടെ തീവ്രനൊമ്പരം !


കലിയുഗ ശാപം

ഇവള്‍ ദേവസേന !
ഗ്രാമവിശുദ്ദിയുടെ തുടിതാളങ്ങള്‍ നെഞ്ചിലേറ്റുന്നവള്‍;
സുന്ദരസ്വപ്നങ്ങളുടെ കാവല്‍ക്കാരി.;
ദിവാസ്വപ്നങ്ങളുടെ പ്രിയതോഴി...
വിശേഷണങ്ങള്‍ ഇനിയുമേറെ ..എങ്കിലും വിശദാംശങ്ങളിലെയ്ക്ക്  കടക്കാം.

നീലാംബരിയുടെ രസാനുഭൂതി നുകര്‍ന്നുകൊണ്ട് അവള്‍ ഒരു വിസ്മയ ലോകത്തില്‍ വിലയംപ്രാപിച്ചു.
സ്വഗതമരുളിയത് നീര്‍മാതള പൂക്കള്‍!
മോഹവും ദാഹവുമേകിയ ഗന്ധര്‍വ്വന്‍  നല്‍കിയ ആദ്യ ചുംബനത്തില്‍ 
അവള്‍ സ്വയം മറന്നു പ്രതികരിച്ചു-എന്‍റെ ജന്മപുണ്യം!

നിശീധിനിയുടെ തോഴനായെത്തിയ ഗഗനചാരിയുടെ നിതാന്തസാന്നിധ്യമാ-
ഗ്രഹിക്കവേ,കരളുരക്കെക്കരഞ്ഞു അവള്‍ ....ദേവസേന, ശിലകള്‍ക്ക്‌ മുന്‍പില്‍
അഞ്ജലികൂപ്പി...മൌന നൊമ്പരങ്ങള്‍ അവരുമായി പങ്കുവെച്ചു; പാലും പഴവും വെണ്ണയും മാല്യങ്ങളും 
നല്‍കി..അവരുടെ ഉച്ചിഷ്ടം ഭക്ഷിച്ചു....കളഭകൂട്ടുകള്‍ നെറ്റിയില്‍ ചാര്‍ത്തി...
പക്ഷെ,ശിലകളല്ലേ-ഹൃദയമുണ്ടാവുമോ അവര്‍ക്ക്...

നിദ്രയറ്റ രാത്രികളില്‍ ദേവസേനയുടെ ശാപവര്‍ഷം-
നിശാചരികള്‍ പോലും ഭയന്നു;നിലാവ് കണ്ണു പൊത്തി.
നീരുവ വറ്റിവരണ്ടു.
മേഘഗര്‍ജ്ജനങ്ങള്‍ക്ക് മീതെ ദേവസേന അട്ടഹസിച്ചു ;-
മന്ത്രാക്ഷരങ്ങളില്‍ പിഴവ് പറ്റും ...
കളഭ ചാര്‍ത്തേറ്റു  വാങ്ങിയ തിരുവുടല്‍ രണ്ടായി പിളര്‍ന്നു പോകും .
നേദിക്കാന്‍ നരജന്മത്തില്‍പ്പെട്ട  ഒരുത്തനുമുണ്ടാവില്ല.
അടിമലരിണ തൊഴുത് അഭയം പ്രാപിക്കാന്‍ ആരും മെനക്കെടില്ല.
ശിലകളല്ലേ നിങ്ങള്‍...വെറും ശിലകള്‍..ആത്മാവില്ലാത്ത അവതാരങ്ങള്‍...
ഞാന്‍ ദേവസേന..കലിയുഗത്തിന്റെ അവസാന കണ്ണി...!

8 comments:

 1. സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ലല്ലോ ശ്രീജ... ഉത്തരാധുനികമാണോ?...

  ReplyDelete
 2. പ്രിയ ദേവസേനയുടെ തോഴി ,
  ഗ്രാമ വിശുദ്ധിയുടെ തുടിതാളങ്ങള്‍ നെഞ്ചിലേറ്റുന്നവളേ...
  സുന്ദരസ്വപ്നങ്ങളുടെ കാവല്‍ക്കാരിയേ...
  ഞാനിവിടെ വിനുവേട്ടൻ പറഞ്ഞ് വിരുന്ന് വന്നതാണ് കേട്ടൊ
  അക്ഷരങ്ങളെ ഒരുപാടെടുത്ത് വിന്യസിച്ചുവെങ്കിലും അക്ഷരപിശാച്ചുകളെ ഓടിച്ചിട്ടില്ലാ‍ട്ടാ

  ReplyDelete
 3. അതേയ് ബീന ചേച്ചി...ഒന്നും മനുസിലയില്ലേ...
  ചിലപ്പോള്‍ എന്‍റെ കഥകള്‍ ഇങ്ങനെയ...പിടികിട്ടാന്‍ അല്പം ബുദ്ടിമുട്ടും
  ഇത് മറ്റൊന്നുമല്ല...ഒരു പ്രേയസിയുടെ തീവ്രമായ വിരഹ നൊമ്പരവും
  അതേതുടര്‍ന്നുണ്ടാവുന്ന അതി കഠിനമായ അവസ്ഥയുമാണ്.
  കാരണം ഗന്ധര്‍വ്വനായ കാമുകനെ ഒരിക്കലും അവള്‍ക്കു അനുഭവവേദ്യമാവില്ലെന്നുള്ള
  തിരിച്ചറിവിന്റെ അവസാന പത്രം. ദൈവങ്ങളെ ശപിക്കുന്നതാണ് ഇതിവൃത്തം

  ReplyDelete
 4. murali mukundan uddesichath nisheedhini ennezhuthiya thettavum alle...athu kandirunnu.
  pakshe aa aksharam kure irunnittum kittiyilla.

  ReplyDelete
 5. കൊള്ളാം നിലാമഴ…,,മനോഹരമായിരിയ്ക്കുന്നു...നന്നായി എഴുതുന്ന കൂട്ടത്തിൽ ആണെന്നു തോന്നുന്നുവല്ലൊ...പക്ഷെ ഇതു വല്ല മാതൃഭൂമിയ്ക്കോ ഭാഷാപോഷിണിയ്ക്കോ മറ്റോ അയച്ചുകൊടുക്കണമായിരുന്നു..ഓഫീസിൽ ഡെസ്ൿടോപ്പിലെ, യാത്രകൾക്കിടയിൽ ലാപ്ടോപ്പിലെ ഈസി റീഡിങ്ങിനായുള്ള ബ്ളോഗു സാഹിത്യത്തിന്‌ ഒരു പ്രത്യേക തഞ്ചവും താളവും ഉണ്ട്‌...അത്‌ സ്വായത്തമാക്കാൻ ശ്രമിയ്ക്കുക, എന്നിട്ട്‌ എല്ലാവരേയും രസിപ്പിയ്ക്കുന്ന വിധത്തിൽ ശക്തമായി തിരിച്ചു വരിക...ടാലന്റുള്ള കുട്ടിയല്ലെ..തീർച്ചയായും കഴിയും...ആശംസകൾ...

  ReplyDelete
 6. അത്‌ ശരി... അപ്പോള്‍ അങ്ങനെയായിരുന്നു കാര്യങ്ങള്‍ അല്ലേ... ഇപ്പോള്‍ മനസ്സിലായി... കൊള്ളാം ...

  ReplyDelete
 7. ആദ്യദിവസം തന്നെ വായിച്ചിരുന്നു... സംഭവം എന്താണെന്ന് പിടികിട്ടാത്തത്‌ കൊണ്ട്‌ അഭിപ്രായം പറയുന്നത്‌ മറ്റ്‌ കമന്റുകള്‍ വന്നിട്ടാകാമെന്ന് കരുതി. എന്നിട്ട്‌ ബിലാത്തിപ്പട്ടണത്തിനെ പിടിച്ചുവലിച്ചു കൊണ്ടുവന്നു. പുള്ളിക്കാരന്‍ പിടിതരാതെ അക്ഷരത്തെറ്റുകളുടെ കാര്യവും പറഞ്ഞ്‌ പതുക്കെ സ്കൂട്ടായി... ഇപ്പോഴല്ലേ കാര്യങ്ങള്‍ മനസ്സിലായത്‌...

  പിന്നെ നിശീഥിനി എന്നെഴുതാന്‍ niSIthhini എന്ന് ടൈപ്പ്‌ ചെയ്താല്‍ മതി. വിശുദ്ധി എന്നതിന്‌ viSuddhi എന്നും. (വരമൊഴി സോഫ്റ്റ്‌വെയര്‍ ആണ്‌ ഉപയോഗിക്കുന്നതെങ്കില്‍).

  ആശംസകള്‍ ..

  ReplyDelete
 8. bhagavane kadhayude gunam!
  athu manusilakkitharan njan veroru kadhayezhuthendi vannalloeeswara.......!

  ReplyDelete