
പരിദേവനങ്ങള്‍
മെണ്ണിയുമൊന്നുകൂടെണ്ണിയുമൊ -
ടുവിലൊരുകപ്പു വെള്ളം കുടിച്ചും,
പഴഞ്ചന്‍ കസാലയിലിരിക്കുന്ന ദീക്ഷക്കാരന്‍ -
---കോലോത്തെ രാവുണ്ണിവാദ്ധ്യാര് .
അഞ്ചുണ്ട് മക്കളതിലിളയത് ദീനക്കാരനതി-
നഞ്ഞൂറു പ്പിക മാസംതോറും ;
പറ്റുതീര്‍ത്ത് പായില്‍ ചുരുണ്ട് കൂടുന്നേര-
മിത്തിരി കള്ളുമോന്താന്‍ തോന്നും;
കീശയില്‍ തപ്പുമുടനെ -കാശില്ലൊരു ബീഡിക്കുപോലും.
ചുണ്ടിലെരിയും ബീഡിയും കയ്യില്‍ കത്തിച്ച ചൂട്ടുമാ-
ട്ടിയാട്ടി ചുമച്ചുംകുരച്ചും വരുന്നതങ്ങേതിലെ നാണുമൂപ്പന്‍;
പരാധീനത പങ്കിടാന്‍ പണ്ടേ കൂടിയ കൂടുകാരന്- എത്തും
പതിവായെന്നുമീ വാദ്ധ്യാരുടെ കൂരയില്‍.
മടിക്കുത്തഴിച്ചഞ്ചാറു മിഠായിയെടുത്തൊന്നുറക്കെ ചുമച്ചി-
ട്ടിളയവനുടെ കയ്യിലേകിച്ചിരിച്ചും കൊണ്ട-
മ്മൂപ്പന് പറയും-പണ്ട് നിന്നച്ഛനുമൊരു മിഠായിക്കൊതിയനായിരുന്നു.
ഇരുളിലെ വെള്ളായം കണ്ടു, വാദ്ധ്യാര് റാന്തല്‍ നീക്കി ;
രാമനാമം മൂളി കൂനിക്കൂനി,ഇടയ്ക്കുയര്‍ന്നു നോക്കിയ-
ടുക്കുന്നു കുഞ്ഞുനങ്ങേലി
കോലായിലിരുന്നു രാമയെന്നു നീട്ടിവിളിച്ച-
ക്കൊച്ചുവര്ത്താനം തുടങ്ങിയ കിളവിത്തള്ള-
നീട്ടിത്തുപ്പുന്നു പിന്നെ,മാന്തുന്നു കണങ്കാലില്‍ ;-
'അറിഞ്ഞീലയോ,ചിരുത പെറ്റത് ചാപിള്ളയായ്;
ഗണിച്ചു പറഞ്ഞ പോറ്റി പറഞ്ഞതു നേരായി ശിവ ശിവ
സന്തതി വാഴേല,സര്പ്പദോഷാണ് പോലും!
വെറ്റില മേല്‍ ചുണ്ണാമ്പ്തേച്ചൊരു നെടുവീര്‍പ്പ് പിന്നാലെ,
തുടങ്ങുന്നു നങ്ങേലി പിന്നെയും;
'കുന്നത്തെ കൊച്ചാപ്പിക്കൊരിംഗ്ലീശുദീനം: കുഞ്ഞുങ്ങ-
ളാറാണു ശിവ ശിവ! തള്ളയും ചത്തുപോയ്..'
ഇറയത്ത് കിടന്നൊരുചകിരിത്തുരുംബെടുത്തിട-
ത്തേ ചെവിയിലിട്ടുരുട്ടിയുരുട്ടിയതിന് സുഖത്തി-
ലച്ചിറിയൊന്നു കോട്ടിയ-
മ്മൂപ്പന്റെ പരിദേവനം- '...ല്ലാം തമ്പ്രാന്റെ കളി'
ഇടയ്ക്കുയര്‍ന്നു കിഴക്ക്ദിക്കില്,
കോമന് പുലയന്റെ കുഴഞ്ഞ ശബ്ദം;
ഉടയുന്നുണ്ട് കലവും ചട്ടിയും ചില്ലുകോപ്പയും
തടഞ്ഞുചെല്ലും ചെറുമിക്ക് കിട്ടുമിടിയത്-
മാലപ്പടക്കം പോലെ!
തല്ലെല്ലെന്നിടറുമൊച്ചയില് കേഴുമി-
ളയവനെത്തള്ളിമാറ്റി,
തുടങ്ങുമസഭ്യമത് കേട്ടാലോ !
കാത്തു നാറും.
താടി താങ്ങും കയ്യെടുത്തകൊതുകിനി-
ട്ടൊന്നു കൊടുത്തനങ്ങേലി പ്രാകി പുലയനെ-'കൊണം പിടിക്കേല ദുഷ്ടന്!'
നരച്ച ദീക്ഷയില്ത്തടവി വാദ്ധ്യാരും ചൊല്ലി-'കലികാല വൈഭവം!'
രവേറയായ്,ചെറിയ ചാറ്റലും വീണു
പുരാണം നിലച്ചു ; റാന്തലും കെട്ടു.
കീറിയ തഴപ്പായതന് ഇഴകളെണ്ണുന്ന വാദ്ധ്യാര്
പുത്തന്‍ നോട്ടുകള്‍ സ്വപ്നം കണ്ടുറങ്ങി;
അപ്പോഴും പരാധീനത ബാക്കി നിന്നു.
പരാധീനത മാത്രം!
ഇക്കാലത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാട്ടിന് പുറങ്ങളും അവിടുത്തെ പച്ചമനുഷ്യരുടെ നന്മയും 'നാട്ടു തരങ്ങളും' തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു....
ReplyDeleteആശംസകള്‍...
ഒരിക്കല്‍ കൂടെ ആ നാട്ടിന് പുറങ്ങള്‍ തിരിച്ചു വന്നെങ്കില്‍ ,റാംജി-
ReplyDeleteഞാനും സകല പരിഷ്കാരങ്ങളും മാറ്റി വെച്ച് ആ കൂട്ടത്തില്‍ കൂടും_
പച്ചമണ്ണിന്റെ നനവും മഞ്ഞിന്റെ നൈര്‍മ്മല്യവും തുംബപ്പുവിന്റെ
പരിശുദ്ദിയുമൊക്കെയുള്ള ഒരു മനസ്സെങ്കിലും എവിടെയെങ്കിലും
കണാനായെങ്കില് മാത്രം !
വയലുകളും, വഴിയരികിലെ തണല്‍ മരങ്ങളും, എല്ലാം ഓര്‍മ്മകള്‍ മാത്രമാ ഇന്നു, പണ്ട് ക്രിക്കറ്റ് കളിച്ചു നടന്ന പാടം ഇന്നു വലിയ കെട്ടിടങ്ങളാല്‍ നിറഞ്ഞു. ഗ്രാമങ്ങള്‍ ഓര്‍മകളില്‍ മാത്രം ജീവിക്കുന്നു.
ReplyDeleteനീലാംബരി പഴയ കാലങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി...
ആശംസകള്‍...
abhiprayathinu nandi
ReplyDeleteഅപ്പോഴും പരാധീനത ബാക്കി നിന്നു.
ReplyDeleteപരാധീനത മാത്രം!